Skip to content
പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കണ്ടറി എൻഎസ്എസ് യൂണിറ്റ്.ലഹരി വിരുദ്ധ പ്രചരണം നടത്തി.
പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കണ്ടറി എൻഎസ്എസ് യൂണിറ്റ്.ലഹരി വിരുദ്ധ പ്രചരണം നടത്തി.

പാനൂർ: പിആർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പൊതു വാഹനങ്ങളിൽ ലഹരി വിരുദ്ധ സ്റ്റിക്കർ പതിച്ചു.പ്രചരണ പരിപാടി പാനൂർ സർക്കിൾ ഇൻസ്‌പെക്ടർ എം പി ആസാദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെകെ.ശീതള കുമാരി അധ്യക്ഷത വഹിച്ചു.പ്രധാനധ്യാപിക മിനിജ കുമാരി,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിഷ ടീച്ചർ, വിപി.സജീർ , അബ്ദുള്ള മാസ്റ്റർ, എന്നിവർ സംസാരിച്ചു. എൻഎസ്എസ് വളണ്ടിയർ ലീഡർ അദ്വൈത് അനിൽ കുമാർ സ്വാഗതവും,കെ.നിവേദ്യ നന്ദിയും പറഞ്ഞു.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..