Zygo-Ad

ഇന്ത്യൻ സർക്കസ് കുലപതി കീലേരി കുഞ്ഞിക്കണ്ണൻ അനുസ്മരണം നാളെ തലശ്ശേരിയിൽ


തലശ്ശേരി: ജവഹർ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സർക്കസിന്റെ കുലപതി കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറുടെ 87-ാമത് ചരമദിനാചരണവും അനുസ്മരണവും സെപ്റ്റംബർ 22 ചൊവ്വാഴ്ച നടക്കും. വൈകീട്ട് മൂന്ന് മണിക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ ഇ. നാരായണൻ മെമ്മോറിയൽ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അനുസ്മരണ സമ്മേളനം സായ് കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ടി.സി. മനോജ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പപ്പൻ ഗുരുക്കൾ, ഹസീന ആലിയമ്പത്ത്, പ്രജീഷ് സി. എന്നിവരെ വിശിഷ്ട സേവനങ്ങൾക്ക് ആദരിക്കും. സാംസ്കാരിക, കായിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.



വളരെ പുതിയ വളരെ പഴയ