തലശ്ശേരി: തലശ്ശേരി എരഞ്ഞോളിപ്പാലത്തിന് സമീപം പ്രവർത്തിക്കുന്ന ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ബുധനാഴ്ച (16.09.2026) രാവിലെയോടെയാണ് കുട്ടികളെ കാണാനില്ലെന്ന വിവര പുറത്തുവന്നത്.
സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് തലശ്ശേരി പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതായ കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവര ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
തലശ്ശേരി പോലീസ് സ്റ്റേഷൻ ഫോൺ നമ്പറുകൾ:
എസ്.എച്ച്.ഒ: 9497987207
എസ്.ഐ: 9497980879
