Zygo-Ad

ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ ലീഡേഴ്സ് മീറ്റ് മമ്പറത്ത് നടത്തി


ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേറ്റർ സി.വി.എ ജലീൽ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.

ജില്ലാ ചെയർമാൻ എം.പി. ഉത്തമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. ലിഷ ദീപക് സ്നേഹഭാഷണം നടത്തി. ടി.ഒ. മോഹനൻ എം.എൽ.എ, വി.പി. അബ്ദുൾ റഷീദ് എന്നിവർ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് നീതുപ്രിയ, ജില്ലാ പ്രസിഡന്റ് ഷസൽ ഹാരിസ്, ജില്ലാ കോ-ഓർഡിനേറ്റർമാരായ സി.പി. സന്തോഷ് കുമാർ, എ.കെ. ദീപേഷ്, കെ.കെ. ഗീത, ബി. ആനന്ദബാബു, പി.കെ. ഇന്ദിര, കെ.കെ. ബീന, കെ.ടി. ഹരീഷ്, പി.പി. രജീഷ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

 

വളരെ പുതിയ വളരെ പഴയ