Zygo-Ad

ചൊക്ലി ഉപജില്ലാ സ്‌കൂൾ കായിക മേളയ്ക്ക് തലശ്ശേരിയിൽ തുടക്കമായി


തലശ്ശേരി: ചൊക്ലി ഉപജില്ലാ സ്‌കൂൾ കായിക മേളയ്ക്ക് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ (എ.ഇ.ഒ) കെ.പി. ശ്രീജേഷ് കായിക മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ വിവിധ സ്‌കൂളുകളിൽ നിന്നുള്ള കായികതാരങ്ങൾ അണിനിരന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റിൽ എ.ഇ.ഒ അഭിവാദ്യം സ്വീകരിച്ചു. വരും ദിവസങ്ങളിൽ ഉപജില്ലയിലെ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് കായികതാരങ്ങൾ വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കും.



വളരെ പുതിയ വളരെ പഴയ