തലശ്ശേരി: ചിറക്കരയിൽ വെച്ച് 185 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ മുഖ്യകണ്ണികളായ രണ്ട് വിദേശ വനിതകളെ കണ്ണൂർ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നൈജീരിയൻ സ്വദേശിനി ഒകോറി ചിനെലോ ലിലിയൻ, കാമറൂൺ സ്വദേശിനി ഫിലോമിനെ ചാൻസ്ലൈൻ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം ചിറക്കരയിൽ വെച്ച് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് ലഹരി ശൃംഖലയുടെ പ്രധാന കണ്ണികളായ ഇവരെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ഡൽഹി കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിതരണം നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവരെന്ന് പോലീസ് അറിയിച്ചു. പ്രതികളെ തലശ്ശേരിയിൽ എത്തിച്ച് കൂടുതൽ അന്വേഷണം നടത്തും.
