തലശ്ശേരി: ഗുരു ഗാന്ധി പക്ഷാചരണത്തിന്റെ ഭാഗമായി തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടാം ഗേറ്റ് ഹോമിയോ ഡിസ്പെൻസറി പരിസരത്ത് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ഡി. സി. സി. സെക്രട്ടറി അഡ്വ. സി. ടി. സജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ. രമേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എ. ഷർമിള, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ കെ. ജയരാജ്, ഇ. വിജയകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ശിവപ്രസാദ്, കെ. റിജേഷ്, പി. ലക്ഷ്മണൻ, ശിവദാസ് മാറോളി, അനിൽ മുള്ളൻ, എം. കെ. ഗംഗാധരൻ, എം. കരുണാകരൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
