Zygo-Ad

പെട്ടിപ്പാലത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു; ബൈക്ക് യാത്രികന് പരിക്കേറ്റ് ആശുപത്രിയിൽ


തലശേരി പുന്നോൽ പെട്ടിപ്പാലത്ത് കാർ നിയന്ത്രണംവിട്ട് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പുന്നോൽ കുറിച്ചിയിൽ ടയർ കട നടത്തുന്ന കിഴക്കേ പാലയാട് വെങ്കിടേശ്വര മില്ലിന് സമീപം വൈഡൂര്യത്തിൽ എൻ. വിനോദ് (56) ആണ് അപകടത്തിൽ മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് 6.45-ഓടെ വീട്ടിലേക്ക് പോകുന്നതിനിടെ തലശേരി ഭാഗത്തുനിന്നും എത്തിയ കാർ വിനോദ് സഞ്ചരിച്ച സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇതേ കാറിടിച്ച് മറ്റൊരു ബൈക്ക് യാത്രികനായ ടെലി ആശുപത്രി ജീവനക്കാരൻ ആദർശിന് (35) പരിക്കേറ്റു. ഇയാളെ തലശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരേതരായ എം.പി. കുഞ്ഞിരാമൻ നമ്പ്യാരുടെയും പത്മാവതിയുടെയും മകനാണ് മരിച്ച വിനോദ്. ഭാര്യ: ഷീജ. മക്കൾ: വൈഷ്ണവ്, വൈഡൂര്യ. സഹോദരങ്ങൾ: രാജീവൻ, പുഷ്പ, അനിത, പരേതയായ അജിത. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ