തലശ്ശേരി: പാലയാട് ചിറക്കുനി സ്വദേശിയായ കെ.പി. വിശാഖ് എം.ഡി.എം.എ.യുമായി ധർമ്മടം പോലീസിന്റെ പിടിയിലായി. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾക്ക് 1.2 ഗ്രാം എം.ഡി.എം.എ. കൈമാറിയ ധർമ്മടം സ്വദേശി റഹീസിനെയും പോലീസ് അറസ്റ്റ് ചെയ്തു.
പ്രദേശത്ത് ലഹരിമരുന്ന് വിൽപ്പന നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ലഹരിവസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചും ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് ശൃംഖലകളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
