തലശ്ശേരി: പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ 2 മുതൽ ഡിസംബർ 13 വരെ വിപുലമായ പരിപാടികളോടെ നടക്കും. ഒക്ടോബർ 2-ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ എം.എൽ.എ. കാരായി രാജൻ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും.
ബാങ്ക് ഭാരവാഹികളായ കെ. ജയരാജൻ മാസ്റ്റർ, എൻ. പവിത്രൻ, വി.പി. ശശീന്ദ്രൻ, പി. ബേബി രജില, ബി. ബൈജു എന്നിവർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ബാങ്കിന്റെ വിവിധ ശാഖകൾ കേന്ദ്രീകരിച്ച് സാംസ്കാരിക, സാമൂഹിക, സഹകരണ സെമിനാറുകളും കാരുണ്യ പദ്ധതികളും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
