Zygo-Ad

ലഹരിക്കെതിരെ പൊതുബോധം ഉണരണം; 'തൂഫാൻ' പദ്ധതിക്ക് പിന്തുണയുമായി വിസ്‌ഡം ഓർഗനൈസേഷൻ


മുഴപ്പിലങ്ങാട്: സമൂഹത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മുഴപ്പിലങ്ങാട് ശാഖ ഖുർആൻ സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരിമുക്ത 'തൂഫാൻ' പദ്ധതിക്ക് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ച സംഗമം, ലഹരി മാഫിയയുടെ വേരറുക്കാൻ ഏവരും പങ്കാളികളാകണമെന്നും ആഹ്വാനം ചെയ്തു.

ഒക്ടോബർ 18-ന് തളിപ്പറമ്പിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിന്റെ പ്രചരണാർത്ഥം ശാഖാ അതിർത്തികളിൽ അയൽക്കൂട്ടങ്ങൾ, ഗൃഹസന്ദർശനം, ലഘുലേഖ വിതരണം, 'സൗഹൃദ ഹസ്തം' തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

വിസ്‌ഡം യൂത്ത് ജില്ലാ കമ്മിറ്റി അംഗം ഷുക്കൂർ ചക്കരക്കൽ സംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വിസ്‌ഡം ശാഖാ പ്രസിഡന്റ് നൂറുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം. ജാഫർ, ആഷിക്ക് കെ.എച്ച്., ഷമീൽ സി.എച്ച്., ഫർസിൻ മുഴപ്പിലങ്ങാട്, ഹർഷൽ തുടങ്ങിയവർ സംസാരിച്ചു.


വളരെ പുതിയ വളരെ പഴയ