Zygo-Ad

കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷികം; ജനഹൃദയങ്ങളിൽ അണയാത്ത ഓർമയായി പ്രിയ നേതാവ്


തലശ്ശേരി: പ്രിയങ്കരനായ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷികം വ്യാഴാഴ്ച ആചരിക്കുന്നു. മികച്ച സംഘാടകൻ, നിയമസഭാംഗം, ഭരണാധികാരി എന്നീ നിലകളിലെല്ലാം ജനമനസ്സുകളിൽ ഇടംനേടിയ കോടിയേരിയുടെ വേർപാട് ഇടതുപക്ഷ പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമാണ്.

കെ. എസ്. എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം ജയിൽവാസമനുഭവിച്ചു. സി. പി. ഐ. എം. പൊളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ച അദ്ദേഹം, പാർട്ടിയിലെ വിഭാഗീയതകളെ ചെറുത്തുതോൽപ്പിക്കുന്നതിലും പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും നിർണ്ണായക പങ്കുവഹിച്ചു.

ഏത് പ്രതിസന്ധിയെയും ചിരിച്ചുകൊണ്ട് നേരിട്ട കോടിയേരി, ജനകീയ വിഷയങ്ങളിൽ നിതാന്ത ജാഗ്രത പുലർത്തിയിരുന്നു. അസുഖബാധിതനായിരിക്കുമ്പോഴും സ്വന്തം ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ച് അവസാന ശ്വാസം വരെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കർമ്മധീരനായ സഖാവിനെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ നാടിന് നഷ്ടമായത്.



വളരെ പുതിയ വളരെ പഴയ