Zygo-Ad

ജില്ലാ ക്വുർആൻ സമ്മേളനം: വിസ്‌ഡം യൂത്ത് സംഘടിപ്പിക്കുന്ന സന്ദേശ പ്രയാണം ആരംഭിച്ചു


തലശ്ശേരി: 'ക്വുർആൻ തണലിൽ സകുടുംബം' എന്ന പ്രമേയത്തിൽ വിസ്‌ഡം യൂത്ത് ജില്ലാ സമിതി ഒക്ടോബർ 18-ന് തളിപ്പറമ്പിൽ വെച്ച് സംഘടിപ്പിക്കുന്ന ജില്ലാ ക്വുർആൻ സമ്മേളനത്തിന്റെ സന്ദേശ പ്രയാണം ആരംഭിച്ചു. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ വിസ്‌ഡം ജില്ലാ ട്രഷറർ കെ. കെ. അഷ്‌റഫ് സന്ദേശ പ്രയാണം ഉദ്ഘാടനം ചെയ്തു. വിസ്ഡം തലശ്ശേരി മണ്ഡലം സെക്രട്ടറി അസീസ് വടക്കുമ്പാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വിസ്ഡം ജില്ലാ ജോയിന്റ് സെക്രട്ടറി ഫൈസൽ ഹുസൈൻ, വിസ്‌‌ഡം യൂത്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഷമീൽ സി. എം., ജില്ലാ ജോയിന്റ് സെക്രട്ടറി ഷഫീഖ് എസ്. ടി. പി., ഹർഷൽ, അബ്ദുൾ വാഹിദ്, ആഷിക് കെ. എച്ച്., ബാസിത്, നസീർ, തലീശ് തുടങ്ങിയവർ സംബന്ധിച്ചു.

തലശ്ശേരി, ചിറക്കര, സൈദാർപള്ളി, വടക്കുമ്പാട്, കോടതി, മുഴപ്പിലങ്ങാട്, ധർമ്മടം, എടക്കാട്, ന്യൂ മാഹി, പുന്നോൽ, പെരിങ്ങാടി എന്നിവിടങ്ങളിൽ പര്യടനം നടത്തിയ സംഘം വിവിധ കവലകളിൽ സമ്മേളനത്തിന്റെ സന്ദേശരേഖ വിതരണം ചെയ്തു. സന്ദേശ പ്രയാണം പാനൂർ മണ്ഡലത്തിലെ പര്യടനത്തിന് ശേഷം വിവിധ കേന്ദ്രങ്ങൾ കടന്ന് ഒക്ടോബർ 18-ന് തളിപ്പറമ്പിൽ സമാപിക്കും.



വളരെ പുതിയ വളരെ പഴയ