വടകരയിൽ തുടരുന്ന ബസ് സമരം പരിഹരിക്കുന്നതിനായി നിർണ്ണായക ചർച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് കലക്ടറുടെ ചേമ്പറിൽ വെച്ച് ബസ് തൊഴിലാളി സംഘടനാ പ്രതിനിധികളുമായാണ് കലക്ടർ കൂടിക്കാഴ്ച നടത്തുക. തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങളും ബസ് സർവീസ് അടിയന്തരമായി പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള വിഷയങ്ങളും ചർച്ചയിൽ പ്രധാനമായും പരിഗണിക്കും. ഇന്നത്തെ ചർച്ചയ്ക്ക് ശേഷം സമരത്തിന്റെ തുടർനടപടികളിൽ കൃത്യമായ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നു.
