Zygo-Ad

പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങി: തലശേരി ജനറൽ ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

 


തലശേരി ജനറൽ ആശുപത്രിയിലെ ജലസംഭരണിയുടെ പ്രധാന പൈപ്പ് പൊട്ടി വെള്ളം പൂർണ്ണമായും പാഴായത് രോഗികളെയും കൂട്ടിരിപ്പുകാരെയും വലിയ ബുദ്ധിമുട്ടിലാക്കി. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. പ്രധാന വാൽവ് അടച്ച് ജലവിതരണം തടസ്സപ്പെട്ടതോടെ വാർഡുകളിൽ പ്രഭാതകൃത്യങ്ങൾ ചെയ്യാൻ പോലും കഴിയാതെ രോഗികളും കൂട്ടിരിപ്പുകാരും പ്രയാസപ്പെട്ടു.

നഗരസഭയുടെ ഇടപെടലിൽ പുലർച്ചെ മൂന്നരയോടെ ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചത് താൽക്കാലിക ആശ്വാസമായി. തകരാറിലായ പൈപ്പിന്റെ ഭാഗങ്ങൾ മാറാൻ ആവശ്യമായ കടകൾ പുലർച്ചെ തുറക്കാതിരുന്നത് അറ്റകുറ്റപ്പണികൾ വൈകാൻ കാരണമായി. പകൽ 11.30 ഓടെയാണ് പൈപ്പ് ശരിയാക്കി ആശുപത്രിയിലെ ജലവിതരണം പുനഃസ്ഥാപിക്കാനായത്.


വളരെ പുതിയ വളരെ പഴയ