തലശ്ശേരി: മട്ടാമ്പ്രം ജുമാ മസ്ജിദ് ലാലാ ഷാഹ് ബാസ് ഖലന്തർ സിന്ധി തങ്ങളുടെ ആണ്ട് നേർച്ച സമാപിച്ചു. പള്ളി പ്രസിഡന്റ് സി. കെ. പി. റയീസ് പതാക ഉയർത്തിയതോടെയാണ് ആണ്ട് നേർച്ച ചടങ്ങുകൾക്ക് തുടക്കമായത്. മഹല്ല് ഖത്തീബ് വി. അബ്ദുല്ലത്തീഫ് ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
രണ്ടാം ദിവസം നടന്ന മതപ്രഭാഷണത്തിന് സിറാജുദ്ദീൻ ദാരിമി കക്കാട് നേതൃത്വം നൽകി. തുടർന്ന് മുഹിയുദ്ദീൻ റാത്തീബും നടന്നു. മൂന്നാം ദിവസം സഹദ് ചാലാടിന്റെ മതപ്രഭാഷണവും അബ്ദുറഹീം ഖൽഫയുടെ നേതൃത്വത്തിൽ രിഫായി റാത്തീബും സംഘടിപ്പിച്ചു. ഞായറാഴ്ച നടന്ന ശാദുലി ഹളറയ്ക്ക് ഉബൈദുള്ള ഫൈസി മാങ്കടവ്, അബ്ദുൽ ഷുക്കൂർ മൗലവി മാഹി എന്നിവർ നേതൃത്വം നൽകുകയും അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
സമാപന ദിവസമായ തിങ്കളാഴ്ച മജ്‌ലിസുന്നൂർ ചടങ്ങുകൾ നടന്നു. തുടർന്ന് സഫുവാൻ തങ്ങൾ ഏഴിമലയുടെ നേതൃത്വത്തിൽ മൗലിദ് പാരായണവും കൂട്ടുപ്രാർത്ഥനയും സംഘടിപ്പിച്ചു. ഉറൂസിനോടനുബന്ധിച്ച് 25,000-ഓളം പേർക്ക് അന്നദാനവും വിതരണം ചെയ്തു
