തലശ്ശേരി: സി.പി.ഐ. എം. നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ, സി. എച്ച്. കണാരൻ എന്നിവരുടെ അനുസ്മരണ പരിപാടിയായ 'ചിരസ്മരണ' ഒക്ടോബർ 1 മുതൽ 20 വരെ വിവിധ പരിപാടികളോടെ നടക്കും.
ഒക്ടോബർ 1-ന് രാവിലെ പയ്യാമ്പലത്തെ കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയോടെ ദിനാചരണത്തിന് തുടക്കമാകും. വൈകിട്ട് അഞ്ച് മണിക്ക് തലശ്ശേരിയിൽ വിപുലമായ അനുസ്മരണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. സി.പി.ഐ. എം. മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് റാലി ഉദ്ഘാടനം ചെയ്യും. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അനുസ്മരണ സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിക്കും.
