Zygo-Ad

തലശ്ശേരി ഗവ. എൽ.പി. സ്കൂളിൽ 'ഡിജിറ്റൽ സ്ക്വയർ' പദ്ധതി ഉദ്ഘാടനം ചെയ്തു


തലശ്ശേരി: സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടികളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 'ഡിജിറ്റൽ സ്ക്വയർ' പദ്ധതിക്ക് തലശ്ശേരി ഗവ. എൽ.പി. സ്കൂളിൽ തുടക്കമായി. ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായും വിജ്ഞാനപരമായും വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

കൈറ്റ് റിസോഴ്‌സ് പേഴ്‌സൺ ടി. പി. മുഹമ്മദ് നിസാമി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് അജ്മൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പ്രധാന അധ്യാപകൻ പി. വിനോദ് കുമാർ, പി.ടി.എ. വൈസ് പ്രസിഡന്റ് പി. കെ. ശ്രീകാന്ത്, മദർ പി.ടി.എ. പ്രസിഡന്റ് ഫാത്തിമത്ത് ശബ്‌നം, നൈസി നീമ ഫെർണാണ്ടസ്, കെ. ലളിത കുമാരി, ടി. എൻ. സീനത്ത് തുടങ്ങിയവർ സംസാരിച്ചു.



വളരെ പുതിയ വളരെ പഴയ