Zygo-Ad

തലശ്ശേരി റോവേഴ്‌സ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു


തലശ്ശേരി: മേഖലയിലെ മുൻനിര ഫുട്ബോൾ പരിശീലന കേന്ദ്രമായ തലശ്ശേരി റോവേഴ്‌സ് ക്ലബ്ബിന്റെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു. പാലിശ്ശേരി എ. എസ്. പി. ഓഫീസിന് സമീപം സജ്ജീകരിച്ച ഓഫീസ് തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷഹനാസ് മൻസൂർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ക്ലബ്ബിന്റെ ദീർഘകാല പ്രസിഡന്റായിരുന്ന വി. എം. ബാബുരാജിനെ ചടങ്ങിൽ അനുസ്മരിച്ചു. സെക്രട്ടറി അനിൽ എടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പി. നിസാർ സ്വാഗതവും ക്ലബ് പ്രസിഡന്റ് കെ. അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.

ചടങ്ങിൽ മുഹമ്മദ് സുഹൈൽ, മുഹമ്മദ്‌ സലിം, കെ. എം. എസ്. ബാബു, സന്തോഷ് കുമാർ, ഉദയഭാനു, സലിംകുമാർ, കെ. പി. ഖാലിദ്, ഹനീഫ, അബൂബക്കർ, എം. അസ്സു, സദാനന്ദൻ, കെ. കൃഷ്ണകുമാർ, മുഹമ്മദ്‌ സാബിത്, മുഹമ്മദ്‌ അസീസ്, ഒ. വി. അപ്പി, സി. ടി. കെ. അഫ്സൽ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.



വളരെ പുതിയ വളരെ പഴയ