Zygo-Ad

ഡിജിറ്റൽ ആസക്തി: രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് വിസ്ഡം പാരന്റ്സ് കോൺഫറൻസ്


തലശ്ശേരി: പുതിയ തലമുറയെ ഡിജിറ്റൽ ആസക്തിയിൽ നിന്ന് മോചിപ്പിക്കാനും അവരെ സമൂഹത്തിൽ സക്രിയരാക്കാനും രക്ഷിതാക്കൾ ജാഗ്രത പാലിക്കുകയും ക്രിയാത്മകമായ വഴികൾ സ്വീകരിക്കുകയും വേണമെന്ന് വിസ്ഡം പാരന്റ്സ് കോൺഫറൻസ് ആവശ്യപ്പെട്ടു. തലശ്ശേരി മുജാഹിദ് കോംപ്ലക്സിൽ സംഘടിപ്പിച്ച മദ്‌റസത്തുൽ മുജാഹിദീൻ പാരന്റ്സ് കോൺഫറൻസിലാണ് അഭിപ്രായം ഉയർന്നത്.

കുട്ടികൾ മൊബൈൽ ഫോൺ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ എന്നിവയ്ക്ക് മുന്നിൽ മണിക്കൂറുകളോളം സമയം ചെലവഴിക്കുന്നത് രക്ഷിതാക്കൾക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിൽ നിസംഗരായിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സൈബറിടങ്ങളിലെ ചതിക്കുഴികളെ തിരിച്ചറിയാനും കുട്ടികൾക്ക് കൃത്യമായ സുരക്ഷയൊരുക്കാനും രക്ഷിതാക്കൾ പ്രാപ്തിയുള്ളവരാകണം.

കുട്ടികളുടെ പ്രായത്തിന് യോജിക്കാത്ത അശ്ലീല ദൃശ്യങ്ങൾ അടക്കമുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി മീഡിയ മോണിറ്ററിംഗ് സെല്ലുകൾ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മതബോധന ക്ലാസുകളും മദ്രസാ വിദ്യാഭ്യാസവും കാലോചിതമായി പരിഷ്കരിച്ച് വിദ്യാർത്ഥികളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരും സേവന തൽപരരുമാക്കി മാറ്റേണ്ടതുണ്ട്.

പരിപാടി വിസ്ഡം വിദ്യാഭ്യാസ ബോർഡ് സംസ്ഥാന ജോയിന്റ് സെക്രട്ടറി മുജീബ് ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. കെ. എച്ച്. ആഷിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇഹ്‌സാൻ അൻഹികമി, ഷാദി അബൂട്ടി, കെ. കെ. അഷ്‌റഫ്‌, ഫൈസൽ ഹുസൈൻ, സഫീർ, ഫിറോസ് തുടങ്ങിയ പ്രമുഖർ സംസാരിച്ചു.


വളരെ പുതിയ വളരെ പഴയ