Zygo-Ad

ഗാന്ധിജയന്തി വാരം: തലശ്ശേരി ചേറ്റംകുന്നിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു


തലശ്ശേരി: ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ച് തലശ്ശേരി നഗരസഭയിലെ അമ്പതാം വാർഡായ ചേറ്റംകുന്നിൽ ബഹുജന പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. വാർഡ്തല ഉദ്ഘാടനം നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നിർവഹിച്ചു.

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി. ഒ. ടി. ഷബീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൽ. എസ്. ജി. ഡി. ഇന്റേണൽ വിജിലൻസ് ഓഫീസർ ഷാഹുൽ ഹമീദ് വിശിഷ്ടാതിഥിയായി പങ്കെടുത്ത് 'ശാസ്ത്രീയമായ മാലിന്യനിർമ്മാർജനം ബഹുജന പങ്കാളിത്തത്തോടെ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ സുരേഷ് കുമാർ, മുൻ മുൻസിപ്പൽ കൗൺസിലർമാരായ അഡ്വ. കെ. എ. ലത്തീഫ്, ടി. പി. ഷാനവാസ്, ജ്യോതിഷ്, ഫെറ രക്ഷാധികാരി പി. വി. സദാനന്ദൻ, സി. ആർ. എ. സെക്രട്ടറി രമേശ് പൂഴിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വാർഡ് കൗൺസിലർ മുസൈറ കരിയാടാൻ സ്വാഗതവും വാർഡ് കൺവീനർ ജംഷീർ മഹമ്മൂദ് കെ. പി. നന്ദിയും പറഞ്ഞു.


drive

വളരെ പുതിയ വളരെ പഴയ