തലശ്ശേരി: പുന്നോൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി. എച്ച്. മുഹമ്മദ് കോയ സാഹിബ് അനുസ്മരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയ ഒന്നാം വാർഡ് മെമ്പർ ശഹദിയ മധുരിമ അടക്കമുള്ള വിജയികളെ ചടങ്ങിൽ ആദരിച്ചു.
പാനൂർ നഗരസഭ ചെയർപേഴ്‌സൺ വി. ബി. നൗഷത്ത് കൂടത്തിൽ (നൗഷത്ത് ടീച്ചർ) പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ഉപാധ്യക്ഷൻ അഡ്വ. എ. വി. എ. ലത്തീഫ് സി. എച്ച്. അനുസ്മരണ പ്രഭാഷണവും, മാട്ടൂൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഫാരിഷ ടീച്ചർ അനുമോദന പ്രഭാഷണവും നടത്തി.
എ. പി. അഫ്സൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷെറിൻ ചൊക്ലി, റഷീദ് തലായി, ബിന്ദു ടീച്ചർ, അസ്‌ലം പെരിങ്ങാടി, തഷ്രീഫ് ഹുസ്സൻമൊട്ട, എം. പി. ബഷീർ, ടി. കെ. റഹൂഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. അനുമോദനത്തിന് ശഹദിയ മധുരിമ മറുപടി പ്രസംഗം നടത്തി. പി. റിയാസ്, പി. റഫീഖ്, പി. കെ. സലാം, എം. പി. മശൂർ, എം. പി. മുനീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
