Zygo-Ad

വോട്ടുചോർച്ചയിൽ പ്രതിഷേധിച്ച് ഒക്ടോബർ 2-ന് മുസ്‌‌ലിം യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം നൈറ്റ് മാർച്ച് സംഘടിപ്പിക്കും


തലശ്ശേരി: വോട്ടുചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ട് വെള്ളിയാഴ്ച നൈറ്റ് മാർച്ച് സംഘടിപ്പിക്കും.

ശിഹാബ് തങ്ങൾ സൗദത്തിൽ ചേർന്ന പ്രവർത്തകസമിതി യോഗം മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് തഫ്ലീം മണിയാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീർ മഹമ്മൂദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

അഡ്വ. സാഹിദ് സൈനുദ്ദീൻ, ഷാഹിദ് ഉസ്സൻമൊട്ട, റമീസ് നരസിംഹ, ഷഹബാസ് കായ്യത്ത്, അസറുദ്ദീൻ കണ്ണോത്ത് പള്ളി, റുഫൈസ് ഉബൈസ്, മുനീർ കൈവട്ടം, റാദിൽ, ശബാദ്, ത്വായിബ്, മൻസീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഫ്സൽ മട്ടാമ്പ്രം സ്വാഗതവും ദിൽഷാദ് മാരിയമ്മ നന്ദിയും പറഞ്ഞു.


വളരെ പുതിയ വളരെ പഴയ