തലശ്ശേരി: 2019-ൽ വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിച്ച ഹാജിമാരുടെയും ഹജ്ജുമ്മമാരുടെയും അഞ്ചാമത് ഹാജി സംഗമം സംഘടിപ്പിച്ചു. തലശ്ശേരി എ.വി.കെ. നായർ റോഡിലെ എം.എസ്.എസ്. ഹാളിൽ വെച്ച് നടന്ന ചടങ്ങ് ശാഫി ഫൈസി ഇർഫാനി ഉദ്ഘാടനം ചെയ്തു.
വിശുദ്ധ ഹജ്ജ് കർമ്മത്തിന് ശേഷം തീർത്ഥാടകരുടെ സൗഹൃദവും ആത്മബന്ധവും നിലനിർത്തുന്നതിനും കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായാണ് സംഗമം സംഘടിപ്പിച്ചത്.
ചടങ്ങിൽ വിവിധ സംഘടനാ ഭാരവാഹികളും 2019 ബാച്ചിലെ ഹജ്ജ് തീർത്ഥാടകരും പങ്കെടുത്തു.
