തലശ്ശേരി: അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി വി.ആർ. കൃഷ്ണയ്യർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റിൽ മികച്ച നേട്ടവുമായി ഹസീന ആലിയമ്പേത്ത്. 10,000 മീറ്റർ ഓട്ടത്തിൽ ഹസീന ഒന്നാം സ്ഥാനം കരസ്ഥമാക്കി.
തലശ്ശേരി ഡി.ഇ.ഒ. (DEO) ഓഫീസിലെ ജീവനക്കാരിയാണ് ഹസീന. കായിക മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഇവർ മുൻപും നിരവധി മത്സരങ്ങളിൽ വിജയം കൈവരിച്ചിട്ടുണ്ട്. നേട്ടത്തിൽ ഓഫീസ് സഹപ്രവർത്തകരും പ്രദേശവാസികളും സന്തോഷം പ്രകടിപ്പിച്ചു.
