തലശ്ശേരി: തലശ്ശേരി നഗരസഭയിലെ വിവിധ പ്രധാന റോഡുകളിൽ രൂപപ്പെട്ട അപകടകരമായ കുഴികൾ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നികത്തി. രണ്ടാം ഗേറ്റ് മുതൽ സൈദാർ പള്ളി വരെയുള്ള ഭാഗം, കാന്തലാട്ട് പള്ളിയ്ക്കു മുന്നിലെ റോഡ്, കൊട്ടിയൂർ ദേവസ്വത്തിന് മുന്നിലെ റോഡ് എന്നിവിടങ്ങളിലെ കുഴികളാണ് അധികൃതരുടെ കാത്തിരിപ്പില്ലാതെ പ്രവർത്തകർ ഇടപെട്ട് അടച്ചത്.
നഗരസഭ കൗൺസിൽ പാർട്ടി ലീഡറും തിരുവങ്ങാട് വാർഡ് കൗൺസിലറുമായ എ. ശർമിള, യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ നടന്നത്. റോഡിലെ കുഴികൾ കാരണം യാത്രക്കാരും വാഹന ഉടമകളും നേരിട്ടിരുന്ന ദുരിതത്തിന് ഇതോടെ താത്കാലിക പരിഹാരമായി.
പ്രവർത്തനങ്ങൾക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഷ്റഫ് എൻ., ഷുഹൈബ് വി.വി., ഹൈമ എസ്., അർബ്ബാസ് സി.കെ., സൻഫിർ ടി., ഖൈയും ടി., ചിന്മയ് മാസ്റ്റർ, ലിജോ ജോൺ എന്നിവർ നേതൃത്വം നൽകി.
:
