Zygo-Ad

​മാലമോഷണ പരമ്പര; വയനാട്ടിൽ രണ്ട് പേർ മീനങ്ങാടി പോലീസിന്റെ പിടിയിൽ

 


വയനാട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന മാലമോഷണങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ മീനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സുമേഷിന് തോന്നിയ സംശയമാണ് പ്രതികളെ വലയിലാക്കാൻ പോലീസിനെ സഹായിച്ചത്.

​ഒരാഴ്ചയ്ക്കിടെ അമ്പലവയൽ, കൽപ്പറ്റ, ബത്തേരി, തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന നിരവധി മോഷണങ്ങൾക്ക് പിന്നിൽ ഈ സംഘമാണെന്നാണ് പോലീസ് നിഗമനം. മീനങ്ങാടി ടൗണിലൂടെ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ സുമേഷ് ശ്രദ്ധിക്കുകയും സംശയം തോന്നിയതിനെ തുടർന്ന് വിവരം മീനങ്ങാടി പോലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

​മീനങ്ങാടിയിലെ ഔറ കളക്ഷൻ എന്ന ഫാൻസി കടയിൽ നിന്നും ഇവർ സാധനങ്ങൾ മോഷ്ടിച്ചതായി വിവരമുണ്ട്. ജില്ലയിൽ മോഷണങ്ങൾ പെരുകിയതിനെ തുടർന്ന് പോലീസ് നേരത്തെ തന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. തിരക്കേറിയ ബസുകളിലും ബസ് സ്റ്റാൻഡുകളിലും സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. പിടിയിലായവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

വളരെ പുതിയ വളരെ പഴയ