തലശേരി കോട്ടയ്ക്ക് മുകളിൽ കയറി നഗ്നതാ പ്രദർശനവും അശ്ലീല പ്രവൃത്തികളും നടത്തിയ യുവാവിനെ തലശേരി പൊലീസ് പിടികൂടി. പിണറായി ചേരിക്കൽ സ്വദേശി പറമ്പത്ത് ഹൗസിൽ എം ജിമേഷിനെ (32) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തലശേരി ജനറൽ ആശുപത്രിയിലെ രോഗികളായ സ്ത്രീകൾക്കും കൂട്ടിരിപ്പുകാർക്കും നേരെയാണ് ഇയാൾ കോട്ടയ്ക്ക് മുകളിൽ നിന്ന് അശ്ലീല പ്രദർശനം നടത്തിയത്. ബുധനാഴ്ച പകൽ 2.15 ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻസ്പെക്ടർ എൻ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു. സംഭവത്തിൽ യുവാവിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
