Zygo-Ad

തലശ്ശേരിയിൽ മലയാളി നഴ്‌സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.


തലശ്ശേരി: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ താമസസ്ഥലത്തെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബു (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം പുറത്തറിയുന്നത്.മരണത്തിന് മറ്റാരും ഉത്തരവാദിയല്ല എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.

കഴിഞ്ഞ അഞ്ചു വർഷമായി തലശ്ശേരി ടെമ്പിൾഗേറ്റിലെ വനിതാ ഹോസ്റ്റലിലാണ് അലീന താമസിച്ചിരുന്നത്. നാലു വർഷത്തെ നഴ്‌സിംഗ് പഠനത്തിന് ശേഷം ഇവിടെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് നാട്ടിൽ പോയി തിരിച്ചെത്തിയത്.

വ്യാഴാഴ്ച രാത്രി മുറിയിൽ നിന്ന് പ്രതികരണമൊന്നും കാണാത്തതിനെ തുടർന്ന് മറ്റ് അന്തേവാസികൾ വാതിലിൽ തട്ടിവിളിച്ചെങ്കിലും തുറന്നില്ല. സംശയം തോന്നിയ സഹപ്രവർത്തകർ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് അലീനയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.മൃതദേഹം തുടർനടപടികൾക്കായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ