Zygo-Ad

പിണറായി സ്വദേശിനി അദ്വിക വി നന്ദ്യത്തിന് ഗോൾഡൻ ടാലന്റ് ഐക്കൺ പുരസ്കാരം

 


പിണറായി: പിണറായി സ്വദേശിനിയായ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അദ്വിക വി. നന്ദ്യത്തിന് ഗോൾഡൻ ടാലന്റ് ഐക്കൺ പുരസ്കാരം ലഭിച്ചു. അങ്കമാലിയിൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ ചലച്ചിത്ര-സീരിയൽ താരം മായ വിശ്വനാഥ് അദ്വികയ്ക്ക് പുരസ്കാരം സമ്മാനിച്ചു.

​ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന തല ചെസ്സ് മത്സരാർത്ഥി എന്ന നിലയിൽ കേരള ബുക്ക് ഓഫ് റെക്കോർഡും അദ്വിക അടുത്തിടെ കരസ്ഥമാക്കിയിരുന്നു. കേരള സ്റ്റേറ്റ് അണ്ടർ 15 ഗേൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 9 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാൻ അദ്വികയ്ക്ക് സാധിച്ചു.

​കൂടാതെ കണ്ണൂർ ജില്ലാ അണ്ടർ 9 ഗേൾസ് ചാമ്പ്യൻഷിപ്പിൽ ഫസ്റ്റ് റണ്ണർ അപ്പ്, അണ്ടർ 11 ഗേൾസ് ചാമ്പ്യൻഷിപ്പിൽ ഫസ്റ്റ് റണ്ണർ അപ്പ്, അണ്ടർ 15 ഗേൾസ് വിഭാഗത്തിൽ തേർഡ് റണ്ണർ അപ്പ് ഉൾപ്പെടെ നിരവധി സംസ്ഥാന, ജില്ലാ തല ടൂർണ്ണമെന്റുകളിൽ ഈ കൊച്ചു മിടുക്കി മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

​പിണറായി വെണ്ടുട്ടായിയിലെ വിജേഷ്, ദൃശ്യ ദമ്പതികളുടെ മകളാണ് അദ്വിക.

​ 

വളരെ പുതിയ വളരെ പഴയ