Zygo-Ad

മട്ടാമ്പ്രം മദ്രസ അൻവാരിയ എൽ.പി. സ്കൂളിൽ 'ചന്ദ്രിക അറിവിൻ തിളക്കം' പദ്ധതി ഉദ്ഘാടനം ചെയ്തു


തലശ്ശേരി: മട്ടാമ്പ്രം മദ്രസ അൻവാരിയ എൽ.പി. സ്കൂളിൽ ഈ അധ്യയന വർഷത്തെ 'ചന്ദ്രിക അറിവിൻ തിളക്കം' പദ്ധതിക്ക് തുടക്കമായി. ഒ. സാദിഖ് സ്പോൺസർ ചെയ്ത പത്രത്തിന്റെ വിതരണോദ്ഘാടനം അബുദാബി ടി.എം.ഡബ്ല്യു (TMW) കോഡിനേറ്റർ സി.ഒ.ടി. ഫൈസൽ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ടി.എം. റുബ്സീന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ ലീഡർ മുഹമ്മദ് നബ്ഹാൻ ആദ്യപ്രതി ഏറ്റുവാങ്ങി. വിദ്യാർത്ഥികളിൽ വായനാശീലവും പൊതുവിജ്ഞാനവും വളർത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം സെക്രട്ടറി സാഹിർ പാലക്കൽ, സ്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി പി.പി. അലി, മഹ്റൂഫ് ആലഞ്ചേരി, കെ.വി. മജീദ്, അധ്യാപകരായ ആബിദ ടീച്ചർ, ദിവ്യ ടീച്ചർ, ഷിദിന ടീച്ചർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.സ്കൂൾ എച്ച്.എം. സോയ ടീച്ചർ ചടങ്ങിന് സ്വാഗതവും സൗജത്ത് ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ