Zygo-Ad

പി. രാമകൃഷ്ണന്റെ ഏഴാം ചരമവാർഷികം ആചരിച്ചു.


മഞ്ഞോടി: മുൻ ഡി.സി.സി പ്രസിഡന്റ് പി. രാമകൃഷ്ണന്റെ ഏഴാം ചരമവാർഷികം തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. വാർഷികാചരണ പരിപാടികൾ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.ടി. സജിത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ. രമേശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കോൺഗ്രസ് നേതാക്കളും ഭാരവാഹികളുമായ ബ്ലോക്ക് വൈസ് പ്രസിഡന്റുമാർ കെ. ജയരാജൻ, ഇ. വിജയകൃഷ്ണൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി കെ. ജിതേഷ്, മണ്ഡലം ഭാരവാഹികളായ കെ.കെ. രാമചന്ദ്രൻ, ടി. രാജേന്ദ്രൻ, ശിവദാസ് മാറോളി, തച്ചോളി അനിൽ, കെ. രഞ്ജിത്ത്, പൊഞ്ഞാടൻ ലക്ഷ്മണൻ, ഗംഗാധരൻ, കെ. ശിവപ്രസാദ്, രമേഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ