Zygo-Ad

സിപിഐയുടെ ഡൽഹി മാർച്ചിനുള്ള സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി: തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് സിപിഐ മാർച്ച് നടത്തി.


തലശ്ശേരി: സിപിഐയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന ഡൽഹി മാർച്ചിനു വേണ്ടി ബുക്ക് ചെയ്ത സ്പെഷ്യൽ ട്രെയിൻ റദ്ദാക്കിയ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് സിപിഐ മാർച്ച് സംഘടിപ്പിച്ചു.

പ്രതിഷേധ മാർച്ച് സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ കർഷക-ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ഡൽഹിയിലേക്ക് പോകാനിരുന്ന പ്രവർത്തകരുടെ യാത്ര തടയാനാണ് അവസാന നിമിഷം ട്രെയിൻ റദ്ദാക്കിയതെന്ന് നേതാക്കൾ ആരോപിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

 

വളരെ പുതിയ വളരെ പഴയ