തലശേരി: മഠത്തുംഭാഗം കൂട്ടായ്മയും എരഞ്ഞോളി പഞ്ചായത്തും സംയുക്തമായി സൗജന്യ ആയുർവേദ-ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വരുന്ന ശനിയാഴ്ച പകൽ 11 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മഠത്തുംഭാഗം എൽ.പി. സ്കൂളിലാണ് ക്യാമ്പ് നടക്കുക.
ക്യാമ്പിൽ രോഗികൾക്ക് സൗജന്യ വൈദ്യപരിശോധനയും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കും. ക്യാമ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9400380234, 9961588877 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
