തലശ്ശേരി: ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ധർമ്മടം സ്നേഹക്കൂടിൽ വെച്ച് പാവപ്പെട്ട രോഗികൾക്കുള്ള ഓണക്കിറ്റുകൾ വിതരണം ചെയ്തു. സ്നേഹക്കൂടിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിലാവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പരിചരിക്കുന്ന 62 രോഗികളുടെ കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ നൽകിയത്.
സാമൂഹ്യനീതി വകുപ്പ്, ഫിഷറീസ് ആൻഡ് തുറമുഖ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി. അബ്ദുൾ നാസർ ഐ.എ.എസ്. ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ട്രസ്റ്റ് ചെയർമാൻ എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ മേജർ പി. ഗോവിന്ദൻ സ്വാഗതവും മാനേജിങ് ട്രസ്റ്റി കെ.എസ്. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
ഡോ. ടി. മധുസൂദനൻ, ഡോ. രാജീവ് നമ്പ്യാർ, കേണൽ ബി.കെ. നായർ, പി.വി. ലക്ഷ്മണൻ, വയോമിത്രം കോ-ഓർഡിനേറ്റർ നവീന, ടി.എം. ദിലീപ് കുമാർ എന്നിവർ ആശംസകൾ നേർന്നു. രവീന്ദ്രൻ മുരിക്കോളി, കെ.കെ. സന്തോഷ് കുമാർ, ഇ. പ്രദീപ്, പ്രൊഫ. കെ. കുമാരൻ, ഡോ. ശ്രീജിത്ത്, സ്മൈലേഷ്, സുഖദ, കെ.കെ. സുധാമണി, പി. ശ്രീജ, അജയകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
