Zygo-Ad

എ. സുഗുണൻ മാസ്റ്ററുടെ 'വാല്മീകി രാമായണം സമ്പൂർണ്ണ പദ്യപരിഭാഷ' പ്രകാശനം 23-ന് ബ്രണ്ണൻ സ്കൂളിൽ നടക്കും


തലശ്ശേരി: എ. സുഗുണൻ മാസ്റ്റർ രചിച്ച 'വാല്മീകി രാമായണം സമ്പൂർണ്ണ പദ്യപരിഭാഷ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഓഗസ്റ്റ് 23 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും.

പ്രമുഖ സാംസ്കാരിക ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. എം. എൻ. കാരശ്ശേരിയാണ് പുസ്തക പ്രകാശനം നിർവ്വഹിക്കുന്നത്. ചടങ്ങിനെക്കുറിച്ചുള്ള വിവരങ്ങൾ ഡോ. കെ. വി. ശശിധരൻ, മനോജ് ടി. സാരംഗ്, സാമസൂര്യ, കണ്ണോത്ത് കൃഷ്ണൻ എന്നിവർ അറിയിച്ചു.


വളരെ പുതിയ വളരെ പഴയ