നാദാപുരം: മുടവന്തേരിയിൽ വീടിന്റെ ഷീറ്റ് ഇടുന്ന ജോലിക്കെത്തിയ മേസ്തിരി വീട്ടമ്മയുടെ ആഭരണങ്ങൾ കവർന്ന കേസിൽ പിടിയിലായി. വീട്ടിൽ ജോലി നടന്നുകൊണ്ടിരിക്കെ സ്ത്രീ സ്വർണ്ണാഭരണം അഴിച്ചു വെക്കുന്നത് കണ്ടതിനെ തുടർന്ന് മേസ്തിരി ആഭരണം മോഷ്ടിക്കുകയായിരുന്നു.
സംഭവത്തിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ തിരച്ചിലിലും തുടർന്നുള്ള ചോദ്യം ചെയ്യലിലുമാണ് മോഷണവിവരം പുറത്തുവന്നതും പ്രതി പിടിയിലായതും. സംഭവത്തിൽ പോലീസ് കേസ് എടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
