Zygo-Ad

തലശ്ശേരി താലൂക്ക് പബ്ലിക് സർവന്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണം സഹകരണ വിപണിക്ക് തുടക്കമായി.


തലശ്ശേരി: തലശ്ശേരി താലൂക്ക് പബ്ലിക് സർവന്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഓണം സഹകരണ വിപണി തൊക്കിലങ്ങാടിയിൽ പ്രവർത്തനമാരംഭിച്ചു.

ചടങ്ങിന്റെ ഉദ്ഘാടനം കൂത്തുപറമ്പ് നഗരസഭ ചെയർമാൻ വി. ഷിജിത്ത് നിർവഹിച്ചു. ഓണം വിപണിയിലെ ആദ്യ വിൽപ്പന കൂത്തുപറമ്പ് സഹകരണ ഉപനിബന്ധകൻ (എ.ആർ) വി. സന്തോഷ് കുമാർ നിർവഹിച്ചു. സൊസൈറ്റി ഭാരവാഹികളും ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.


വളരെ പുതിയ വളരെ പഴയ