Zygo-Ad

കതിരൂർ പബ്ലിക് വെൽഫെയർ സൊസൈറ്റിയുടെ കൺസ്യൂമർഫെഡ് ഓണച്ചന്ത കക്കറയിൽ പ്രവർത്തനമാരംഭിച്ചു.


കതിരൂർ: കതിരൂർ പബ്ലിക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കക്കറയിൽ ആരംഭിച്ച കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ ഉദ്ഘാടനം കതിരൂർ പോലീസ് സബ് ഇൻസ്‌പെക്ടർ കെ. ജിഷ്‌ണു രാജ് നിർവ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് എ. പ്രേമരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഓണത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾ വളരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതാണ് ഈ ഓണച്ചന്ത. ആഗസ്റ്റ് 22 വരെ വിപണി പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.ചടങ്ങിൽ ഒ. ഹരിദാസൻ, ബഷീർ ചെറിയാണ്ടി, കെ.കെ. നാരായണൻ മാസ്റ്റർ, കെ. ലതിക, പി.വി. പ്രദീപ്കുമാർ, പി. ജനിഷ എന്നിവർ സംസാരിച്ചു.


വളരെ പുതിയ വളരെ പഴയ