തലശ്ശേരി: വാച്ചിനുള്ളിൽ വിൽപനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ.യുമായി യുവാവ് പോലീസിന്റെ പിടിയിലായി. മഞ്ഞോടി പൂവളപ്പ് തെരുവ് സ്വദേശി എസ്. സജീറാണ് തലശ്ശേരി പോലീസിന്റെ പിടിയിലായത്.
രഹസ്യവിവരത്തെ തുടർന്ന് തലശ്ശേരി എസ്.ഐ. അശ്വിൻ റോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ ഇയാളുടെ പക്കലുണ്ടായിരുന്ന കൈവാച്ചിനുള്ളിൽ പ്രത്യേകം ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ. കണ്ടെത്തിയത്. മേഖലയിൽ ലഹരിമരുന്ന് എത്തിച്ചുനൽകുന്ന ശൃംഖലയെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
