മഞ്ഞോടി: മഞ്ഞോടിയിലെ ഇല്ലത്ത് താഴെയിൽ നടുറോഡിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇല്ലത്ത് താഴെയിലെ സുജേഷിനാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആക്രമണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് ആളുകൾ ഓടിക്കൂടി. പരിക്കേറ്റ സുജേഷിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
