Zygo-Ad

കതിരൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ ഓണവിപണന മേളയ്ക്ക് തുടക്കമായി


കതിരൂർ: കതിരൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണവിപണന മേള ആരംഭിച്ചു. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജയ പി.പി. നിർവ്വഹിച്ചു.

ഓണക്കാലത്ത് ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും വിഷരഹിത പച്ചക്കറികളും ന്യായവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും കൃഷിഭവൻ ഉദ്യോഗസ്ഥരും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ