Zygo-Ad

നാൽപ്പതാമത് അബുദാബി ശക്തി അവാർഡ് സമർപ്പണം ശനിയാഴ്ച തലശ്ശേരിയിൽ നടക്കും


തലശ്ശേരി: നാപ്പതാമത് അബുദാബി ശക്തി അവാർഡ് സമർപ്പണ ചടങ്ങ് ശനിയാഴ്ച ഉച്ചയ്ക്ക് 2:30-ന് തലശ്ശേരി പേൾവ്യൂ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പ്രശസ്ത നാടക നടി നിലമ്പൂർ ആയിഷയ്ക്ക് സമ്മാനിക്കും.

സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുക. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംഘാടകരായ എ.കെ. മൂസ മാസ്റ്റർ, കെ.പി.എം. അഷറഫ്, കാത്താണ്ടി റസാഖ്, വി.പി. കൃഷ്ണകുമാർ, പ്രജീഷ് മൂങ്ങത്ത്, ബിജിത്ത്കുമാർ, ഒ.വി. മുസ്തഫ, ഷൈനി ബാലചന്ദ്രൻ, ഇ.എം. പ്രദീപ് എന്നിവർ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ