Zygo-Ad

തലശ്ശേരി ബ്ലോക്ക് ജനകീയാസൂത്രണ പദ്ധതി വനിതാ ഗ്രൂപ്പുകൾക്കുള്ള പുഷ്‌പകൃഷി വിളവെടുത്തു

 


തലശ്ശേരി: തലശ്ശേരി ബ്ലോക്ക് ജനകീയാസൂത്രണ പദ്ധതി വനിതാ ഗ്രൂപ്പുകൾക്കുള്ള പുഷ്‌പകൃഷി 2026-27ന്റെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശ്രീഷയാണ് ഉദ്ഘാടനം നിർവഹിച്ചത്.

​എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. സഫീറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. ജനാർദ്ദനൻ, വാർഡ് മെമ്പർ സുശീൽ ചന്ദ്രോത്ത്, കൃഷി ഓഫീസർ ടി.കെ. കാവ്യ എന്നിവർ സംസാരിച്ചു.

​എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് ചിറയ്ക്ക് സമീപം കരുണ കുടുംബശ്രീ, വടക്കുമ്പാട് ഫാമിംഗ് സൊസൈറ്റി എന്നിവരുടെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്. ചടങ്ങിൽ പ്രദേശത്തെ പ്രമുഖ കർഷകരും കാർഷിക വികസന സമിതി അംഗങ്ങളും പങ്കെടുത്തു.


വളരെ പുതിയ വളരെ പഴയ