Zygo-Ad

പിണറായി എക്സൈസ് പ്രിവന്റീവ് ഓഫീസർ സമീർ ധർമ്മടത്തിന് സംസ്ഥാന മലയാള പുരസ്കാരം


തലശ്ശേരി: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മുൻനിർത്തി സംസ്ഥാന മലയാള പുരസ്‌കാര സമിതിയുടെ പത്താമത് മലയാള പുരസ്‌കാരത്തിന് പിണറായി എക്സൈസ് പ്രിവന്റീവ് ഓഫീസർ സമീർ ധർമ്മടം അർഹനായി.

വിദ്യാലയങ്ങളിലും സാമൂഹിക, സാംസ്കാരിക കേന്ദ്രങ്ങളിലുമായി 3,000-ൽ അധികം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ച മികച്ച സേവനം കണക്കിലെടുത്താണ് പുരസ്കാരം. നിലവിൽ പിണറായി എക്സൈസ് റേഞ്ചിൽ സേവനമനുഷ്ഠിക്കുന്ന സമീർ, സംസ്ഥാനത്തുടനീളം സാന്നിധ്യമുള്ള സൗഹൃദം വാട്‌സപ്പ് കൂട്ടായ്‌മയുടെ പ്രധാന സാരഥികളിൽ ഒരാൾ കൂടിയാണ്.

സെപ്റ്റംബറിൽ എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങും.


 

വളരെ പുതിയ വളരെ പഴയ