തലശ്ശേരി: മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ (എസ് ടി യു) ജൂബിലി മാർക്കറ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻഡോവ്മെന്റ് വിതരണവും പാലക്കൽ ഇബ്രാഹിം അനുസ്മരണ സമ്മേളനവും സെപ്റ്റംബർ നാലിന് നടക്കും. എസ് ടി യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം റഹ്മത്തുള്ള എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും.
നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്കോടെ വിജയിച്ച എസ് ടി യു മേഖല ജനറൽ സെക്രട്ടറി എ കെ മഹമൂദിന്റെ മകൾ റനാ റിസ്ബക്ക് മുൻ നേതാക്കളായ മർഹൂം എം അബുബക്കർ, പി പി ഖാലിദ് എന്നിവരുടെ പേരിലുള്ള എൻഡോവ്മെന്റ് സമ്മാനിക്കും. കൂടാതെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ തൊഴിലാളികളുടെ മക്കളെ ചടങ്ങിൽ ആദരിക്കും.
പാലക്കൽ ഇബ്രാഹിം അനുസ്മരണ പ്രഭാഷണം എസ് ടി യു ദേശീയ വൈസ് പ്രസിഡന്റ് എം എ കരീം നിർവ്വഹിക്കും. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ എ ലത്തീഫ് വിദ്യാർത്ഥികളെ അനുമോദിക്കും. മുസ്ലിം ലീഗ്, എസ് ടി യു സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും.
പരിപാടിയുടെ സംഘാടനത്തിനായി ചേർന്ന യോഗം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സാഹിർ പാലക്കൽ ഉദ്ഘാടനം ചെയ്തു. എം കെ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. ടി കെ അഷ്റഫ്, എസ് എ സിറാജ്, മജീദ് കെ ആർ, അഷ്റഫ് ബി, കെ കെ റഫീഖ്, സി സിറാജ്, കെ എൻ നാസ്സർ, നവാസ് പി എന്നിവർ സംസാരിച്ചു. കെ കെ അലി സ്വാഗതം പറഞ്ഞു.
