Zygo-Ad

നാദാപുരത്ത് മൊബൈൽ ഷോപ്പിൽ വൻ കവർച്ച: 80 ലക്ഷം രൂപ വിലമതിക്കുന്ന 92 ഐഫോണുകൾ കവർന്നു

 


നാദാപുരം ടൗണിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ കടയുടെ ഷട്ടർ തകർത്ത് വൻ കവർച്ച. വില്യാപ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കടയിൽ നിന്ന് ഏകദേശം 80 ലക്ഷം രൂപ വിലമതിക്കുന്ന 92 ഐഫോണുകളാണ് മോഷ്ടാക്കൾ കവർന്നത്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് നിഗമനം. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.

​കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന സംഘം ഫോണുകൾ മാത്രമാണ് കവർന്നത്. കടയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല. കടയ്ക്കുള്ളിലെ സിസിടിവി ക്യാമറകൾ തിരിച്ചുവെച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് നാദാപുരം പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ചയ്ക്ക് പിന്നിൽ ഒന്നിലധികം പേരുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.


വളരെ പുതിയ വളരെ പഴയ