തലശ്ശേരി മുകുന്ദ് ജങ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ ഊരിത്തെറിച്ച് അപകടം. KL 13 AY 5651 നമ്പറിലുള്ള ഇന്നോവ കാറിന്റെ പിൻഭാഗത്തെ ടയറാണ് യാത്രയ്ക്കിടെ പൂർണ്ണമായും വേർപെട്ടുപോയത്. നിയന്ത്രണം വിട്ട കാർ ഉടൻ തന്നെ ഫുട്‌പാത്തിലേക്ക് ഇരച്ചുകയറി. വൈകീട്ട് 3.45-ഓടെയായിരുന്നു സംഭവം.
മാക്കുനി സ്വദേശിയായ ഷീബയും കുടുംബവുമായിരുന്നു അപകടത്തിൽപ്പെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്. ടയർ വേർപെട്ട് വാഹനം ഫുട്‌പാത്തിലേക്ക് കയറിയെങ്കിലും ഭാഗ്യവശാൽ ആർക്കും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് റോഡിൽ നിന്ന് വാഹനം മാറ്റിയത്
