തലശ്ശേരി: ലഹരിക്കെതിരെ ബോധവൽക്കരണവും ജനകീയ പ്രതിരോധവും തീർക്കുന്നതിനായി 'ലഹരിമുക്ത ധർമ്മടം' വാക്കത്തോൺ സംഘടിപ്പിക്കുന്നു. ധർമ്മടം ഗവൺമെന്റ് ബ്രണ്ണൻ കോളേജ് സിന്തറ്റിക് ട്രാക്കിലെ പ്രഭാതസവാരി കൂട്ടായ്മയായ വാക്ക്മേറ്റ്സിന്റെ (WALKMATES) നേതൃത്വത്തിലാണ് ലഹരിവിരുദ്ധ റാലി നടത്തുന്നത്.
2026 സെപ്റ്റംബർ 3 വ്യാഴാഴ്ച വൈകുന്നേരം 3:30-നാണ് വാക്കത്തോൺ നടക്കുക. കായിക യുവജനകാര്യ സ്പെഷ്യൽ സെക്രട്ടറി വി. പ്രശാന്ത് ഐഎഎസ് റാലി ഫ്ലാഗ് ഓഫ് ചെയ്യും. ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ നിന്ന് ആരംഭിക്കുന്ന റാലി ചിറക്കുനി അണ്ടലൂർ ചന്തുക്കുട്ടി സ്റ്റേഡിയത്തിൽ സമാപിക്കും.
'Say No to Drugs, Yes to Life' എന്ന സന്ദേശവുമായി നടത്തുന്ന ഈ ബോധവൽക്കരണ പരിപാടിയിലേക്ക് പ്രദേശവാസികളെയും വിദ്യാർഥികളെയും യുവജനങ്ങളെയും സംഘാടകർ ക്ഷണിച്ചു.
