Zygo-Ad

ബ്രഹ്മകുമാരീസും ബി.ഡി.കെയും ചേർന്ന് തലശ്ശേരിയിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

 


തലശ്ശേരി: ബ്രഹ്മകുമാരീസിന്റെ മുഖ്യപ്രശാസിക ദാദി പ്രകാശ്മണി ജിയുടെ സ്മൃതി ദിനത്തിൽ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം തലശ്ശേരി സെന്ററും ബ്ലഡ് ഡോണേഴ്സ് കേരള (BDK) കണ്ണൂർ ഘടകവും സംയുക്തമായി മഹാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

തലശ്ശേരി മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ വിലങ്ങിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്രഹ്മകുമാരി ഗൗരി ബഹൻ, മലബാർ കാൻസർ സെന്ററിലെ ഡോ. അഞ്ജു കുറുപ്പ്, ബി.ഡി.കെ ജില്ലാ പ്രസിഡന്റ് പി.പി. റിയാസ് മാഹി, വൈസ് പ്രസിഡന്റ് റയിസ് മാടപ്പീടിക എന്നിവർ സംസാരിച്ചു.

ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മുഹമ്മദ് ഷിനാനും ഭാര്യ ഹെന്ന അഷ്‌റഫും കുടുംബസമേതമെത്തി രക്തദാനം ചെയ്തത് ക്യാമ്പിൽ ശ്രദ്ധേയമായി. മലബാർ കാൻസർ സെന്റർ കൗൺസിലർ റോജ, ബ്രഹ്മകുമാരീസ് പ്രതിനിധികളായ ഷാനി ഭായ്, ഗിരീഷ് ഭായ്, ദിനേശ് ഭായ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


വളരെ പുതിയ വളരെ പഴയ